ലിബിയ; തിരഞ്ഞെടുപ്പില്‍ ജിബ്രിലിന്റെ മുന്നണിക്ക് ലീഡ്

single-img
9 July 2012

ലിബിയയില്‍ ശനിയാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ജിബ്രില്‍ നേതൃത്വം നല്‍കുന്ന ലിബറല്‍ കക്ഷികളുടെ മുന്നണിക്ക് ലീഡ്. ഔദ്യോഗിക ഫലപ്രഖ്യാപനം അടുത്തയാഴ്ചയേ ഉണ്ടാവൂ. ജിബ്രില്‍ അധ്യക്ഷനായ നാഷണല്‍ ഫോഴ്‌സസ് അലയന്‍സിന് മിസ്‌റാത്ത ഒഴികെയുള്ള നഗരങ്ങളില്‍ ലീഡുണെ്ടന്നാണു റിപ്പോര്‍ട്ട്. ട്രിപ്പോളിയിലും ബംഗാസിയിലും അവര്‍ നേട്ടമുണ്ടാക്കിയെന്ന് എതിര്‍പാര്‍ട്ടിക്കാരും സമ്മതിച്ചു.
200 സീറ്റുകളിലേക്കാണു വോട്ടെടുപ്പു നടത്തിയത്. വോട്ടിംഗ് ശതമാനം 60 ആയിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. അങ്ങിങ്ങ് അക്രമങ്ങള്‍ ഉണ്ടായെങ്കിലും വോട്ടിംഗ് പൊതുവേ സമാധാനപരമായിരുന്നു.