കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് പ്രതി സജീവന്റെ മരണത്തിനു പിന്നില്‍ സിപിഎമ്മെന്ന് അമ്മ

single-img
9 July 2012

യുവമോര്‍ച്ചാ നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കാരായി സജീവനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണെ്ടത്തിയതിനു പിന്നില്‍ ദൂരൂഹതയുണെ്ട ന്നും ഇക്കാര്യത്തില്‍ പുനരന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി സജീവന്റെ മാതാവ് കാരായി കമല കണ്ണൂര്‍ എസ്പിക്കു പരാതി നല്കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നു കോടതിയില്‍ വിചാരണ നേരിടുന്നതിനിടെയാണ് സജീവനെ 2003 ഓഗസ്റ്റ് 13 നാണു തലശേരി പെട്ടിപ്പാ ലം റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണെ്ടത്തിയത്.