പി.ജയരാജന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

single-img
9 July 2012

അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കാനും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്ത് ഒരുക്കിയിരുന്നത്. രാവിലെ 11-30ഓടെയാണ് ജയരാജന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. എം.വി.ജയരാജനും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. മുസ്‌ലിം ലീഗിന്റെ തിട്ടൂരം അനുസരിച്ചുള്ള വിചാരണ നാടകമാണ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് പി.ജയരാജന്‍ ചോദ്യം ചെയ്യലിന് മുന്‍പ് ആരോപിച്ചു. ഷുക്കൂര്‍ വധക്കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യണമെന്നത് ലീഗ് നേതാക്കളുടെ തീരുമാനമാണ്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ലീഗിന്റെ തീവ്രവാദം എതിര്‍ത്തതാണ് താന്‍ ചെയ്ത കുറ്റമെന്നും അദ്ദേഹം പറഞ്ഞു.