കര്‍ണാടക മുഖ്യമന്ത്രിയായി ഷെട്ടാര്‍ ഇന്ന് ചുമതലയേല്‍ക്കും

single-img
9 July 2012

ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെ ചേര്‍ന്ന ബിജെപി നേതൃത്വം യോഗത്തില്‍ സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ന് ചേരുന്ന യോഗത്തില്‍ ഷെട്ടാറെ ഔദ്യോഗികമായി പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുക്കും. യോഗത്തിനു ശേഷം ഷെട്ടാറും സദാനന്ദ ഗൗഡയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കു ശേഷം ഷെട്ടാര്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഇതിനു സാക്ഷ്യംവഹിക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ബാംഗളൂരില്‍ എത്തിയിട്ടുണ്ട്.