ഹമീദ് അന്‍സാരി വീണ്ടും ഉപരാഷ്ട്രപതിയാകും

single-img
9 July 2012

ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് ഹമീദ് അന്‍സാരി രണ്ടാം തവണയും എത്തുമെന്നു സൂചന. യുപിഎ സ്ഥാനാര്‍ഥി ആരെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും അന്‍സാരിക്കാണു കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. അന്‍സാരിയാണെങ്കില്‍ പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു. ഇതേത്തുടര്‍ന്നു പിന്തുണ വാഗ്ദാനം ചെയ്തു സിപിഎം രംഗത്തെത്തി. എന്നാല്‍, ഉപരാഷ്്ട്രപതിതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ആളായതിനാല്‍ അന്‍സാരിക്കു രണ്ടാമൂഴം നല്‍കിയാല്‍ പ്രണാബിനെ പിന്തുണയ്ക്കുന്ന എല്ലാ പാര്‍ട്ടികളും അനുകൂലിക്കുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കു പിന്തുണ നല്‍കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള യുപിഎ ഘടകകക്ഷികളും സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍ജെഡി, എല്‍ജെപി പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.