ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ റിപ്പോര്‍ട്ട് നല്കണമെന്നു സുപ്രീംകോടതി

single-img
9 July 2012

2002ല്‍ ഗുജറാത്തിലുണ്ടായ കലാപത്തിനിടെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചു. ഇവ പുനര്‍നിര്‍മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും എത്ര തുക ചെലവാകുമെന്ന വിവരവും ഇതോടൊപ്പം നല്കണം. ആരാധനാലയങ്ങള്‍ പുതുക്കിപ്പണിയണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റീസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.