സിറിയയില്‍ അസദുമായി ധാരണയില്‍ എത്തിയെന്ന് അന്നന്‍

single-img
9 July 2012

സിറിയയിലെ തുടര്‍ന്നുവരുന്ന അക്രമം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ധാരണയിലെത്തിയെന്ന് യുഎന്‍ ദൂതന്‍ കോഫി അന്നന്‍. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. സിറിയന്‍ വിമതരുമായി ചര്‍ച്ച നടത്തുമെന്നും അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അസദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം അന്നന്‍ പറഞ്ഞു.