സാങ്കേതിക തകരാർ എയർ ഇന്ത്യ അടിയന്തിര ലാൻഡിങ് നടത്തി

single-img
9 July 2012

ഇസ്ലാമാബാദ്:അബുദാബി-ന്യൂഡൽഹി എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അടിയന്തിര ലാൻഡിങ് നടത്തി.വിമാനത്തിലെ 122 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.ഇന്ന് പുലർച്ചെ 3.36 നായിരുന്നു സംഭവം.എയര്‍ ബസ്‌ 319 വിമാനമാണ്‌ ഹൈഡ്രോളിക്‌ ബ്രേക്കിനാണ്‌ തകരാറുണ്ടായതിനെതുടർന്ന് നിലത്തിറക്കേണ്ടി വന്നത്.പാക്‌ വിമാനത്താവളത്തില്‍ നിന്നും അനുമതി തേടിയ ശേഷമാണ്‌ പൈലറ്റ്‌ ക്യാപ്‌റ്റന്‍ സുനില്‍ വഷിസ്‌ത് വിമാനം ലാന്റ്‌ ചെയ്‌തത്‌. ഇന്ത്യയില്‍ നിന്നും ടെക്‌നിക്കല്‍ എഞ്ചിനീയര്‍മാരുടെ സംഘം ഉടന്‍ പാകിസ്‌താനിലെത്തും. യാത്രക്കാരെ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന മറ്റൊരു വിമാനത്തില്‍ വൈകാതെ ഡല്‍ഹിയില്‍ എത്തിക്കാനും തീരുമാനമായി.