ഉത്തര്‍പ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടം

single-img
8 July 2012

ഉത്തര്‍പ്രദേശിലെ 12 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 10 എണ്ണത്തില്‍ മേയര്‍സ്ഥാനം നേടി ബിജെപി തിളക്കമാര്‍ന്ന വിജയം നേടി. സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നിവയ്ക്കു ഓരോ കോര്‍പറേഷനുകളില്‍ മേയര്‍സ്ഥാനം ലഭിച്ചു. കോണ്‍ഗ്രസിന് ഒരിടത്തും വിജയിക്കാനായില്ല. ഗാസിയാബാദ്, ലക്‌നോ, കാണ്‍പൂര്‍, മീററ്റ്, ആഗ്ര, ഗോരഖ്പൂര്‍, മൊറാദാബാദ്, അലിഗഡ്, ഝാന്‍സി, വാരാണാസി എന്നിവിടങ്ങളില്‍ ബിജെപി മേയര്‍സ്ഥാനം നേടിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണച്ച സ്ഥാനാര്‍ഥി ബറേലിയിലും ബിഎസ്പിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥി അലഹാബാദിലും വിജയിച്ചു. 2007ലെ തെരഞ്ഞെടുപ്പില്‍ ബിജെപി എട്ടിടത്തും കോണ്‍ഗ്രസ് മൂന്നിടത്തും വിജയിച്ചിരുന്നു. കഴിഞ്ഞതവണ ഝാന്‍സി, അലാഹാബാദ്, ബറേലി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. ഇത്തവണ തെരഞ്ഞെടുപ്പു ഫലം കനത്ത കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി.