സിറിയൻ സമാധാന പദ്ധതി പരാജയപ്പെട്ടതായി കോഫി അന്നൻ

single-img
8 July 2012

മോസ്കോ:സിറിയൻ സമാധാന പ്രശ്നം പരിഹരിക്കുന്നതിൽ താൻ പരാജയം സമ്മതിച്ചതായി യുഎൻ അറബ് ലീഗ് സംയുക്ത പ്രതിനിധി കോഫി അന്നൻ പറഞ്ഞു.ഇന്നലെ ഫ്രഞ്ച് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.സമാധാനപരമായ നീക്കങ്ങളാണ് സിറിയയിലെ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി നടത്തിയത്.എന്നാൽ ഈ നീക്കം വിജയം കണ്ടില്ല.ഇനി വിജയിക്കുമെന്ന് ഉറപ്പുമില്ല-അന്നൻ പറഞ്ഞു.സിറിയയിലെ പ്രശ്നപരിഹാരത്തിനായി ആറിന സമാധന പദ്ധതികളാണ് കൊണ്ടു വന്നത് എന്നാൽ ഈ പദ്ധതികൽ കൊണ്ടു വന്നതിനു പിന്നാലെ ഹൌളയിൽ കുട്ടികൾ ഉൾപ്പെടെ 109 പേർ കൊല്ലപ്പെട്ടു.സിറിയയിലും ഡമാസ്കസിലും ചില സ്ഥലങ്ങളിൽ ആക്രമണങ്ങൾ ആവർത്തിച്ചു.ഈ സാഹചര്യത്തിലാണ് കോഫി അന്നന്റെ വാക്കുകൾ.