സദാനന്ദ ഗൌഡ രാജിവെച്ചു

single-img
8 July 2012

ന്യൂഡൽഹി:കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് കൈമാറി.രാജി സ്വീകരിച്ചതായി പിന്നീട് ഗഡ്കരി മാധ്യമങ്ങളെ അറിയിച്ചു.നഗര വികസന മന്ത്രി ജഗദീഷ് ഷെട്ടർ കർണ്ണാടകയുട പുതിയ മുഖ്യ മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.നേതൃമാറ്റം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ദില്ലിയിലെത്തിയ സദാനന്ദ ഗൗഡ ബിജെപി നേതാവ് എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ ഷെട്ടറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും.നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാനായി അരുൺ ജയ്റ്റിലിയും രാജ്നാഥ് സിങും നാളെ ബാംഗ്ലൂരിലേക്ക് പോവുമെന്നും ഗഡ്കരി പറഞ്ഞു. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും.