റഷ്യയിൽ പ്രളയം:മരണം 140 ആയി

single-img
8 July 2012

മോസ്കോ:തെക്കൻ റഷ്യയിൽ ക്രാസ്നൊദാർ മേഖലയിൽ മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.വെള്ളിയാഴ്ച്ച രാത്രിയിൽ അപ്രതീക്ഷിതമായുണ്ടായ മഴയാണ് ക്രാസ്നൊദാർ മേഖലയെ വെള്ളത്തിലാഴ്ത്തിയത്.വെള്ളം പൊങ്ങിയപ്പോൾ പരിഭ്രാന്തരായ ജനങ്ങൾ വീടിന്റെ മുകളിലും മറ്റും അഭയം തേടി.ആയിരകണക്കിനാളുകൾ ഭവനരഹിതരായി.റഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ക്രാസ്‌നൊദാറില്‍ 2014-ല്‍ ശീതകാല ഒളിമ്പിക്‌സ് നടക്കാനിരിക്കുകയാണ്.