പാട്ടക്കാലവധി കഴിഞ്ഞ ഭൂമി തിരിച്ചു പിടിക്കുമെന്ന് അടൂര്‍ പ്രകാശ്

single-img
8 July 2012

പാട്ടക്കാലാവധി കഴിഞ്ഞ ഭുമി തിരിച്ചെടുക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ ബെന്നി ബെഹനാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച കേസുകള്‍ സര്‍ക്കാര്‍ വലിയതോതില്‍ തോറ്റെന്ന ആക്ഷേപം തെറ്റാണ്. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു.