പത്തനംതിട്ട വീണ്ടും പുലി ഭീതിയില്‍

single-img
8 July 2012

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ വീണ്ടും പുലി ഇറങ്ങിയതായി റിപ്പോര്‍ട്ട്. കോന്നിക്ക് സമീപം മാളാപ്പാറ എന്ന പ്രദേശത്താണ് ഞായറാഴ്ച രാത്രി പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. കണ്ടത് പുലിയെ തന്നെയാണെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റാന്നി ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നു രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണെ്ടത്താനായില്ല. തെരിച്ചില്‍ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐരാവണിനു സമീപത്ത് ഇറങ്ങിയ പുലിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് പിടിച്ചെങ്കിലും പിന്നീട് ചത്തിരുന്നു.