സിപിഐ പിന്നില്‍ നിന്നും കുത്തുന്ന പാര്‍ട്ടിയല്ല: പന്ന്യന്‍

single-img
8 July 2012

പിന്നില്‍ നിന്ന് കുത്തുന്ന പാര്‍ട്ടിയല്ല സിപിഐ എന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കൊലപാതക രാഷ്ട്രീയത്തിനും കൊലവറി പ്രസംഗത്തിനും പാര്‍ട്ടി എതിരാണ്. സിപിഐക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍. സിപിഐക്ക് പറയാനുള്ളത് നേരിട്ട് പറയും. അതിന് ആരുടെയും മുഖം നോക്കാറില്ല. രാഷ്ട്രീയത്തില്‍ വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.