മോഹനനെ എംഎല്‍എമാര്‍ സന്ദര്‍ശിച്ചതു ഗുരുതരമായ വീഴ്ച: കെ.സുധാകരന്‍

single-img
8 July 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള സിപിഎം നേതാവ് പി.മോഹനനെ എംഎല്‍എ മാരുടെ സംഘം സന്ദര്‍ശിച്ചതു പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുധാകരന്‍ എംപി. തലശേരിയില്‍ പത്രലേഖകരോടു സംസാരിക്കുകയായിരുന്നു സുധാകരന്‍.. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് അന്വേഷണ സംഘത്തോടു സഹകരിക്കാതിരുന്ന മോഹനന്‍ വിശദമായ കാര്യങ്ങള്‍ വെളിപ്പെടുത്താനിരിക്കെയാണ് എംഎല്‍എ മാരുടെ സംഘം മോഹനനെ സന്ദര്‍ശിച്ചത്. മോഹനനെ സന്ദര്‍ശിക്കാന്‍ എംഎല്‍എമാരെ അനുവദിച്ചതിലൂടെ അന്വേഷണ സംഘത്തിന്റെ സുതാര്യതയില്‍ സംശയം സൃഷ്ടിച്ചിട്ടുള്ളതായും കെ.സുധാകരന്‍ പറഞ്ഞു.