സ്വകാര്യ പങ്കാളിത്തത്തോടെ എല്ലാ താലൂക്കിലും മാവേലി ഹോട്ടലുകള്‍ വരുന്നു

single-img
8 July 2012

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സ്വകാര്യ പങ്കാളിത്തത്തോടെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മാവേലി ഹോട്ടലുകള്‍ ആരംഭിക്കുന്നു. ഭക്ഷണ സാധനങ്ങള്‍ മിതമായ നിരക്കില്‍ സംസ്ഥാനമെമ്പാടും വിതരണം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു മാവേലി ഹോട്ടലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഭക്ഷ്യസാധനങ്ങളും പാചകവാതകവും സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. ഊണ് ഉള്‍പ്പടെയുള്ള ആഹാര പദാര്‍ഥങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ മാവേലി ഹോട്ടലുകള്‍ നല്‍കണം. ഹോട്ടലുകള്‍ ഉയര്‍ന്ന ഭക്ഷണവില ഈടാക്കുന്നതു തടയാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു മവേലി ഹോട്ടലുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപിപ്പിക്കുന്നത്. ഇതോടൊപ്പം അമിത വില തടയുന്നതിനുള്ള നിയമനിര്‍മാണവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.