മണിയെ നുണപരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സൂചന

single-img
8 July 2012

അടിമാലി:സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം.എം മണിയെ അന്വേഷണ സംഘം നുണ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സൂചന.ബേബി അഞ്ചേരിയുടെ വധവുമായി ബന്ധപ്പെട്ട് മണിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.കെ ദാമോദരനും പരസ്പര വിരുദ്ദ മൊഴികൾ നൽകിയ സാഹചരയത്തിലാണ് മണിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.ബേബി കൊല്ലപ്പെട്ട വിവരം ബോഡിമെട്ടിൽ വച്ചാണ് അറിഞ്ഞതെന്നും ഈ സമയം തന്നോടൊപ്പം ദാമോദരനും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ.ജി മദനനും ഉണ്ടായിരുന്നു എന്നുമാണ് മണി ആദ്യം മൊഴി നൽകിയത്.എന്നാൽ ഇത് പൂർണ്ണമായും കളവാണെന്ന് ദാമോദരൻ അന്വേഷണ സംഘത്തിനു മുന്നാലെ മൊഴി നൽകിയിരിക്കുകയാണ്.ഈ സാഹചര്യത്തിൽ മണിയെ ഈ മാസം 17 ന് വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.