ലിബിയൻ തെരഞ്ഞെടുപ്പിൽ പരക്കെ ആക്രമണം

single-img
8 July 2012

ട്രിപ്പോളി:ഇന്നലെ നടന്ന ലിബിയൻ തെരഞ്ഞെടുപ്പിൽ പരക്കെ ആക്രമണം.വിവിധ ജില്ലകളിൽ പ്രതിഷേധക്കാർ ആക്രമണം അഴിച്ചു വിട്ടു.പോളിങ് ബൂത്തുകൾക്ക് നേരെ ആക്രമണം നടത്തുകയും ബാലറ്റ് പേപ്പറുകൾ കത്തിക്കുകയും ചെയ്തു.ആയുധ ങ്ങളുമായി റോഡിലിറങ്ങിയ പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ ഇടക്കാല സർക്കർ പരാജയപ്പെട്ടതായി പരാതി ഉയർന്നു.സർക്കാർ കൂടുതൽ അവകാശങ്ങൾ പങ്കു വെയ്ക്കണമെന്നാണ് പ്രധിഷേധക്കാരുടെ പ്രധാന ആവശ്യം.