കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം:ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

single-img
8 July 2012

ഡൽഹി:കർണ്ണാടക മുഖ്യ മന്ത്രി സദാനന്ദ രാജി വെയ്ക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന്.പകരം യെദിയൂരപ്പ പക്ഷത്തെ പ്രമുഖ നേതാവ് സംസ്ഥാന ഗ്രാമവികസന മന്ത്രിയായ ജഗദീഷ് ചെട്ടിയാർ ചുമതലയേൽക്കും.ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ ഗഡ്കരിയുമായി ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരിക്കും ഗൌഡയുടെ രാജി പ്രഖ്യാപിക്കുക.അരുൺ ജെയ്റ്റിലിയാണ് സ്ഥനമാറ്റം സംബന്ധിച്ച തീരുമാനം അറിയിച്ചത്.ഔദ്യോഗിക പ്രഖ്യാപനം ഞായറഴ്ച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.നേതൃമാറ്റം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ദില്ലിയിലെത്തിയ സദാനന്ദ ഗൗഡ ബിജെപി നേതാവ് എല്‍കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും.അതേ സമയം സ്ഥാനമൊഴിയുന്ന സദാനന്ദഗൗഡയ്ക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനമോ രാജ്യസഭാ സീറ്റോ നല്‍കും.