ഷുക്കൂര്‍വധം: അന്വേഷണസംഘം ജയരാജനെ ഇന്നു ചോദ്യംചെയ്യും

single-img
8 July 2012

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അന്വേഷണസംഘം ഇന്നു ചോദ്യംചെയ്യും. കനത്ത പോലീസ് സുരക്ഷയില്‍ രാവിലെ 11 മുതല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണു ചോദ്യംചെയ്യല്‍. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, ടൗണ്‍ ഡിവൈഎസ്പി പി. സുകുമാരന്‍, സിഐമാരായ യു. പ്രേമന്‍, അബ്ദുള്‍ റഹിം, സൈബര്‍ സെല്ലിലെ പോലീസുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണു മൊഴി രേഖപ്പെടുത്തുക.

മൊഴികളെ അടിസ്ഥാനമാക്കിയുള്ള ചോദ്യംചെയ്യലിനെ എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആസ്പദമാക്കിയായിരിക്കും ജയരാജന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് സ്വീകരിക്കുക. മൊഴികള്‍ക്കു പുറമേ ശാസ്ത്രീയമായ തെളിവുകളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഇന്ന് 75ഓളം ചോദ്യങ്ങളാണു ജയരാജനായി അന്വേഷണസംഘം തയാറാക്കിയത്. ഇതുകൂടാതെ നിരവധി ഉപചോദ്യങ്ങളും ഉണ്ടാകുമെന്നും അറിയുന്നു