ഐസ്ക്രീം പാർലർ കേസ് റൌഫ് മുഖ്യമന്ത്രിയെ കണ്ടു.

single-img
8 July 2012

കോട്ടയം:ഐസ്ക്രീം പാർലർ കേസിലെ വിവാദമായ വെളിപ്പെടുത്തലുകൾ നടത്തിയ വ്യവസായിയും മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ.അ റൌഫ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടു.ഇന്നു രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.വിവാദ വെളിപ്പെടുത്തലുകളെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റൌഫ് മുഖ്യ മന്ത്രിയോട് പറഞ്ഞു.തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കണം. ഐസ്‌ക്രീം കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടും കേസ് അട്ടിമറിക്കപ്പെട്ടു. കേസില്‍ സി.ബി.ഐ അന്വേഷണം വേണം എന്നീ കാര്യങ്ങളും റഊഫ് മുഖ്യമന്ത്രിയെ അറിയിച്ചു.