പ്രളയം: ആസാമില്‍ മരണം 122 ആയി

single-img
8 July 2012

ആസാമില്‍ പ്രളയക്കെടുതി തുടരുന്നു. 122 പേര്‍ ഇതുവരെ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 106 പേര്‍ വെള്ളപ്പൊക്കത്തിലും 16 പേര്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലുമാണ് മരണപ്പെട്ടത്. 16 പേരെ കാണാതായിട്ടുണ്ട്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞ് 27 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 22 ലക്ഷം ജനങ്ങള്‍ പ്രളയക്കെടുതിയാലായി. ഒഴിപ്പിക്കപ്പെട്ട അഞ്ചു ലക്ഷത്തോളം പേര്‍ക്കായി 630 ദുരിതാശ്വാസ കാമ്പുകള്‍ തുറന്നിട്ടുണ്ട്. വൈദ്യസഹായത്തിന് 150 സംഘത്തെ നിയോഗിച്ചു. 2,809 ഗ്രാമങ്ങളിലായി രണ്ടര ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. അമ്പതു ശതമാനം കൃഷിയും പൂര്‍ണമായി നശിച്ചതായി കണക്കാക്കുന്നു.