വിവാഹക്കാര്യം സത്യമല്ല:അനന്യ

single-img
8 July 2012

കൊച്ചി:തന്റ വിവാഹം രഹസ്യമായി നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ സത്യമല്ലെന്ന് നടി അനന്യ വ്യക്തമാക്കി.ഒരു ഓൺലൈൻ പത്രത്തോട് സംസാരിക്കുകയായിരുന്നു നടി.ഇപ്പോൾ അവാർഡ് ഷോയുമായി ബന്ധപ്പെട്ട് താൻ ചെന്നൈയിലാണെന്നും അവർ പറഞ്ഞു.പലരു വിളിച്ച് വിവാഹ ആശംസ നൽകിയപ്പോഴാണ് താൻ ഇങ്ങനെയൊരു വാർത്ത അറിഞ്ഞതെന്നും അനന്യ പറഞ്ഞു.താൻ വിവാഹം കഴിക്കുന്നത് എല്ലാവരെയും അറിയിച്ചു കൊണ്ടായിരിക്കുമെന്നും സെപ്തംബറില്‍ വിവാഹം ഉണ്ടാകുമെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. അനന്യയും പ്രതിശ്രുത വരന്‍ ആഞ്ജനേയനും തിരുപ്പതിയില്‍ വെച്ച് രഹസ്യ വിവാഹം ചെയ്തുവെന്നാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രചരിച്ചത്. വിവാഹചടങ്ങുകളില്‍ അനന്യയുടെ വീട്ടുകാരാരും പങ്കെടുത്തില്ലെന്നും ചടങ്ങുകള്‍ രഹസ്യമായാണ് നടത്തിയെന്നുമാണ് മാധ്യമറിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയത്. വിവാഹനിശ്ചയത്തിന് മുമ്പും അതിനുശേഷവും അനന്യയുടെ വിവാഹം സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങളും തെറ്റായ റിപ്പോര്‍ട്ടുകളുമാണ് പുറത്തുവന്നത്.ആഞ്ജനേയന്‍ നേരത്തേ വിവാഹം കഴിച്ചയാളാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും വീട്ടുകാര്‍ക്ക് വിവാഹത്തിൽ താല്‍പര്യമില്ലെന്നും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. അനന്യയെ വീട്ടുതടങ്കലിലാക്കിയെന്ന് വരെ പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണങ്ങളെല്ലാം അനന്യ തള്ളിക്കളഞ്ഞിരുന്നു. മാധ്യമങ്ങളുടെ ഗോസിപ്പുകള്‍ പലവിധ പ്രയാസങ്ങള്‍ കാരണമാകുന്നതായി അനന്യ കൂട്ടിച്ചേര്‍ത്തു. തന്റെ വിവാഹ കാര്യത്തില്‍ മറ്റുള്ളവര്‍ ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നും അനന്യ വ്യക്തമാക്കി.