സിറിയയില്‍ വീണ്ടും കൂറുമാറ്റം

single-img
7 July 2012

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ വിശ്വസ്തരുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്ന സിറിയന്‍ ജനറല്‍ മനാഫ് ട്‌ലാസ് കൂറുമാറിയത് ഭരണകൂടത്തിനു തിരിച്ചടിയായി. മൂന്നു ദിവസംമുമ്പ് അയല്‍രാജ്യമായ ടര്‍ക്കിയിലേക്കു കടന്ന മനാഫ് പാരീസിലേക്കു തിരിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പാരീസിലുണ്ട്. സുന്നിവിഭാഗക്കാരനായ മനാഫ് കുറേനാളായി ഭരണകൂടവുമായി തെറ്റലിലായിരുന്നു. ബ്രിഗേഡിയര്‍ ജനറല്‍ പോസ്റ്റില്‍നിന്ന് ഡിവിഷന്‍ കമാന്‍ഡറായി പ്രൊമോഷന്‍ നല്‍കാത്തതാണു കാരണം.