എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്കന്‍ വ്യോമ സൈനികരെ ബാംഗളൂരിലേക്കു മാറ്റി

single-img
7 July 2012

ചെന്നൈക്കടുത്തു താംബരത്തു പരിശീലനം നടത്തിവന്ന ശ്രീലങ്കന്‍ വ്യോമസൈനികരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു ബാംഗളൂരിലേക്കു മാറ്റി. എന്നാല്‍, താംബരത്തെ പരിശീലനം പൂര്‍ത്തിയായ സാഹചര്യത്തിലാണു സൈനികരെ മാറ്റിയതെന്നു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ശ്രീലങ്കന്‍ സൈനികര്‍ക്കു തമിഴ്‌നാട്ടില്‍ പരിശീലനം നല്‍കുന്നതിനെതിരേ മുഖ്യമന്ത്രി ജയലളിതയും ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സൈനികരെ ബാംഗളൂരിലേക്കു മാറ്റാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.