കലാസംവിധാകയകന്‍ സാലു കെ. ജോര്‍ജിനെ ഫെഫ്ക വിലക്കി

single-img
7 July 2012

പ്രശസ്ത കലാസംവിധായകന്‍ സാലു കെ.ജോര്‍ജിനെ സിനിമകളില്‍ സഹകരിപ്പിക്കേണ്‌ടെന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യുണിയന്‍ തീരുമാനിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹത്തെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. വിനയന്റെ ‘ഡ്രാക്കുള’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചതാണ് ഇതിന് കാരണം. കടുത്ത സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് സാലു നടത്തിയിരിക്കുന്നതെന്നും അതിനാല്‍ സംഘടനയിലെ അംഗങ്ങള്‍ അദ്ദേഹവുമായി സഹകരിക്കരുതെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോസ് തോമസ് ഒപ്പിട്ടിരിക്കുന്ന കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.