പ്രഫ.പി.ജെ.കുര്യനും ജോയി ഏബ്രഹാമും രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

single-img
7 July 2012

കേരളത്തില്‍നിന്നുള്ള രാജ്യസഭ എം.പി. മാരായ പ്രഫ. പി.ജെ. കുര്യനും ജോയി ഏബ്രഹാമും സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 നു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. പ്രതിരോധ മന്ത്രി എ.കെ. ആന്റണി, പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരും ചട ങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുള്ള മറ്റൊരംഗമായ സിപിഎമ്മിലെ സി.പി. നാരായണന്‍ 12 ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രഫ. പി.ജെ. കുര്യന്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ജോയി ഏബ്രഹാമും സി.പി. നാരായണനും രാജ്യസഭാംഗങ്ങളാകുന്നത് ആദ്യമാണ്.