ഏകദിനം മതിയാക്കാനുള്ള അലോചനയില്ല: സച്ചിന്‍

single-img
7 July 2012

ഉടനെ ഏകദിനം മതിയാക്കാനുള്ള ആലോചനയില്ലെന്ന് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഏകദിന ക്രിക്കറ്റില്‍ നിന്നു ഇടയ്ക്കു വിട്ടുനില്‍ക്കാറുണെ്ടങ്കിലും ഇപ്പോള്‍ ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിനു ശേഷം രണ്ടു ഏകദിന പരമ്പരകളാണ് സച്ചിന്‍ കളിച്ചത്. മാസാവസാനം നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സച്ചിന്‍ . തന്റെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനാണു ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നു സച്ചിന്‍ പറഞ്ഞു. 2006 മുതലാണു വിരമിക്കണം എന്ന അഭിപ്രായം കേട്ടുതുടങ്ങിയത്. എന്നാല്‍, ആറുവര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ഞാന്‍ ക്രിക്കറ്റ് നന്നായി ആസ്വദിക്കുകയാണ്- സച്ചിന്‍ പറഞ്ഞു.