ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണം ഇന്ദിരാ ഗാന്ധി: കുല്‍ദീപ് നെയ്യാര്‍

single-img
7 July 2012

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പ് മറികടന്നുള്ള ഇന്ദിരാ ഗാന്ധിയുടെ വാശിയാണ് രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാനുള്ള കാരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നെയ്യാരുടെ വെളിപ്പെടുത്തല്‍. വിവാദമാകാന്‍ ഇടയുള്ള ഈ വെളിപ്പെടുത്തല്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന നെയ്യാരുടെ ആത്മകഥയായ ‘ബിയോണ്‍ ദ് ലൈന്‍സ്’ എന്ന പുസ്തകത്തിലാണുള്ളത്. കോണ്‍ഗ്രസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ പഞ്ചാബ് ഗവര്‍ണര്‍ ആക്കിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.