ഐസ്‌ക്രീം കേസ്: സിബിഐ അന്വേഷണം വേണമെന്ന് റൗഫ്

single-img
7 July 2012

ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വ്യവസായിയും കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം നടത്തിയ ബന്ധുവുമായ കെ.എ.റൗഫ് ആവശ്യപ്പെട്ടു. കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐസ്‌ക്രീം കേസ് സിബിഐ അന്വേഷിക്കണം. ജെയ്‌സണ്‍ കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തൃപ്തികരമായിരുന്നു. എന്നാല്‍ അന്വേഷണസംഘം കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നടന്നു. ഇതിനാലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യക്തമായ തെളിവ് ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ഇത് കോടതി പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്- റൗഫ് പറഞ്ഞു.