ഹോക്കിയില്‍ ഇന്ത്യക്കു സമനില

single-img
7 July 2012

സ്‌പെയിനെതിരായ ഹോക്കി ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു സമനില. ഇരു ടീമുകളും മൂന്നു ഗോള്‍ വീതം നേടി. 11-ാം മിനിറ്റില്‍ എസ്.വി. സുനിലിന്റെ ക്രോസില്‍ തുഷാര്‍ ഖണ്ഡേകറിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 24-ാം മിനിറ്റില്‍ എഡ്വാര്‍ഡോ തുബാവുവിലൂടെ സ്‌പെയിന്‍ സമനില കണെ്ടത്തി. ഏഴു മിനിറ്റിനു ശേഷം സ്‌പെയിന്‍ സെര്‍ജി എന്റിക്കിലൂടെ ലീഡ് വര്‍ധിപ്പിച്ചു. പെനാല്‍റ്റിയില്‍നിന്നാണ് ഗോള്‍ പിറന്നത്. എന്നാല്‍, 33-ാം മിനിറ്റില്‍ ഇന്ത്യ സമനില നേടി. ഗര്‍വീന്ദര്‍ സിംഗിന്റെ വകയായിരുന്നു ഗോള്‍. 59-ാം മിനിറ്റില്‍ സ്‌പെയിന്‍ മൂന്നാം ഗോള്‍ സ്വന്തമാക്കിയെങ്കിലും 62-ാം മിനിറ്റില്‍ ഉത്തപ്പ ഇന്ത്യക്ക് സമനില സമ്മാനിച്ചു.