Market Watch

സ്വർണ്ണ വിലയിൽ കുറവ്

കൊച്ചി:സ്വർണ്ണ വിലയിൽ വൻ കുറവ് രേഖപ്പെടുത്തി.പവന് 280 രൂപ കുറഞ്ഞ് 21,960 രൂപയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 2780 രൂപയുമായി.ആഗോള വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണം.ആഗോള വിപണിയിലെ വില ട്രോയ് ഔൺസിന്(31.1 ഗ്രാം) 28.40 ഡോളർ കുറഞ്ഞ് 1581.00 ഡോളറിലെത്തി.