മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

single-img
7 July 2012

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. ഇന്നലെ രാത്രി രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.