ദലൈലാമയുടെ 77-ാം ജന്മദിനം ആഘോഷിച്ചു

single-img
7 July 2012

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ 77-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തില്‍ നൂറുകണക്കിന് ടിബറ്റന്‍ വംശജര്‍ പങ്കെടുത്തു. പരമ്പരാഗത രീതിയിലായിരുന്നു ആഘോഷ ചടങ്ങുകള്‍ നടന്നത്. ക്ഷേത്രങ്ങളില്‍ ദലൈലാമയ്ക്കായി പ്രത്യേക പ്രാര്‍ഥനകളും നടന്നു. സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. കേന്ദ്ര ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷനാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 1935 ജൂലൈ ആറിനാണ് തെന്‍സിന്‍ ഗ്യാറ്റ്‌സോ ജനിച്ചത്. 1950-ല്‍ അദ്ദേഹത്തെ 14-ാം ദലൈലാമയായി പ്രഖ്യാപിച്ചു.