ചൈന ബിഷപ്പിനെ വാഴിച്ചു; വത്തിക്കാന്റെ അനുമതിയില്ലാതെ

single-img
7 July 2012

വത്തിക്കാന്റെ അനുമതിയില്ലാതെ ചൈനയില്‍ ബിഷപ്പിനെ വാഴിച്ചു. ഫാ. യുഫൂഷോംഗാണ് ചൈനീസ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹാര്‍ബിന്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ്പായി അഭിഷിക്തനായത്. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഭാവിഭാഗമാണ് പേട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍. മാര്‍പാപ്പയോടു വിധേയത്വം പുലര്‍ത്തുന്ന കത്തോലിക്കാസഭയ്ക്ക് ചൈനയില്‍ ആരാധനാ സ്വാതന്ത്ര്യം പരിമിതമാണ്. മാര്‍പാപ്പയുടെ അനുമതിയോടെ മാത്രമേ ബിഷപ്പിനെ വാഴിക്കാവൂ എന്നിരിക്കേ ചൈനീസ് സഭ നിരന്തരം ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്നത് വത്തിക്കാന്റെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.