പ്രതീക്ഷിച്ച സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയില്ല:അലുവാലിയ

single-img
7 July 2012

ന്യൂഡൽഹി:അഞ്ചു വർഷങ്ങളിൽ ഒമ്പത് ശതമാനം വളർച്ച കൈവരിക്കാൻ കഴിയില്ലെന്ന് ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു.ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വമാണ് ഇതിനു കാരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ കാലയളവിൽ കൈവരിക്കാനാകുന്ന പരമാവധി വളർച്ച എട്ടര ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയിൻ പ്രകാരം 2012-2013 കാലയളവിലെ സാമ്പത്തിക വളർച്ച 6.5 ശതമാനത്തിനും 7 ശതമാനത്തിനും ഇടയിലായിരുന്നു.സാമ്പത്തിക വളർച്ചാ ലക്ഷ്യം നിശ്ചയിക്കുന്നതിനായി ആസൂത്രണ കമ്മീഷൻ അംഗങ്ങളുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.