ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ വിസമ്മതിച്ചു

single-img
6 July 2012

ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. കുഞ്ഞാറ്റയെ ഇന്ന് ഉര്‍വശിക്കൊപ്പം വിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മനോജ്.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ തയാറല്ലെന്ന് കുഞ്ഞാറ്റ കോടതിയില്‍ എഴുതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അയയ്ക്കാനാകില്ലെന്ന് കോടതിയും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലിരിക്കുന്ന കാര്യത്തില്‍ കുടുംബകോടതിക്ക് തന്നെ തീരുമാനമെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.മദ്യ ലഹരിയിൽ ഉർവശി കോടതിയിലെത്തിയത്.തുടർന്നാണു മദ്യ ലഹരിയിൽ എത്തിയ ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ അറിയിച്ചത്.മാധ്യമങ്ങളുമായി സംസാരിച്ച ഉർവശിയുടെ മുൻ ഭർത്താവ് മനോജ് കെ ജയൻ ഉർവശി മദ്യത്തിനു അടിമയാണെന്നും മദ്യപിച്ച് നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് അവര്‍ കോടതിയില്‍ വരെ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാന്‍ പറ്റില്ല. ഇത്രയും കാലം ഞാനിത് പറയാതിരുന്നത് അവര്‍ ഒരു സ്ത്രീയാണെന്ന് പരിഗണിച്ചാണെന്നും പറഞ്ഞു.