ടി.പിവധം: ഉന്നത നേതാക്കള്‍ക്കു പങ്കുണെ്ടന്നു പി. മോഹനന്റെ മൊഴി

single-img
6 July 2012

ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശിച്ചതു സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്നു പോലീസ് കസ്റ്റഡിയിലുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനന്റെ മൊഴി. മോഹനന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘത്തിനു മുന്നില്‍ അദ്ദേഹം വെളിപ്പെടുത്തിയ സുപ്രധാന വിവരങ്ങളുള്ളത്. ഏഴു ദിവസത്തെ ചോദ്യം ചെയ്യലിലാണു പല കാര്യങ്ങളും മോഹനന്‍ പറഞ്ഞത്. ഉന്നതര്‍ ആരാണെന്നു തിരിച്ചറിയാന്‍ മൊഴി നിര്‍ണായകമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. എഐജി അനൂപ് കുരുവിള ജോണിന്റെയും നാലു ഡിവൈഎസ്പിമാരുടെയും നേതൃത്വത്തില്‍ മോഹനനെ ചോദ്യം ചെയ്തു വരുന്നതിനിടയിലാണു പാര്‍ട്ടി നേതൃത്വത്തിലേക്കു വിരല്‍ ചൂണ്ടുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നു പോലീസ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഗൂഢാലോചനയുടെ യഥാര്‍ഥ ഉറവിടത്തിലേക്ക് എത്താന്‍ മാത്രം പര്യാപ്തമല്ലെന്ന നിഗമനത്തിലാണു പോലീസ്.