തമിഴ് പ്രതിഷേധം; ലങ്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ തിരിച്ചയച്ചു

single-img
6 July 2012

ചെന്നൈ താംബരം വ്യോമതാവളത്തില്‍ പരിശീലനത്തിനെത്തിയ ശ്രീലങ്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രാലയം തിരിച്ചയച്ചു. പരിശീലനത്തിനെതിരേ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. നീക്കം തമിഴരുടെ വികാരത്തിന് എതിരാണെന്നും ശ്രീലങ്കന്‍ ഉദ്യോഗസ്ഥരെ തിരിച്ചയയ്ക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചിരിക്കുന്നത്.