രൂപയുടെ മൂല്യം തകർച്ചയിലേക്ക് തന്നെ

single-img
6 July 2012

ഇന്ത്യൻ രൂപയുടെ മൂല്യം തകർച്ചയിലേക്ക്.യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 52 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഡോളറിനെതിരെ രൂപ 55.49 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞദിവസം രൂപ 48 പൈസയുടെ നഷ്ടത്തോടെ 54.97 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.ഇറക്കുമതി മേഖലയിൽ ഡോളറിന് ഡിമാൻഡ് വർധിച്ചതാണ് രൂപയുടെ തുടർച്ചയായ വിലയിടിവിന് കാരണം.വിദേശ നാണ്യ വിപണിയിൽ യൂറോയ്ക്കെതിരെ ഡോളർ ശക്തി യാർജ്ജിച്ചതും രൂപയുടെ മൂല്യം കുറയാനിടയാക്കി.