കോണ്‍ഗ്രസിലെ ഒന്നാം സ്ഥാനം സോണിയയ്ക്കു തന്നെ: വയലാര്‍ രവി

single-img
6 July 2012

കോണ്‍ഗ്രസില്‍ പുനഃസംഘടനയ്ക്കുവേണ്ടിയുള്ള പുനഃസംഘടനയാകരുതു നടക്കാന്‍ പോകുന്നതെന്ന് രവി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലെന്നൊന്നും താന്‍ അവകാശപ്പെടുന്നില്ലെന്നും രവി പറഞ്ഞു. തനിക്കു ഗ്രൂപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പുകള്‍ പരസ്പരം മത്സരത്തിനുള്ളതല്ല. പ്രവര്‍ത്തിച്ചുവരുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കണം. പാര്‍ട്ടിയില്‍ ഒന്നാമനെന്നും രണ്ടാമനെന്നും ഒന്നില്ല. അഖിലേന്ത്യ പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കു തന്നെയാണു പാര്‍ട്ടിയിലെ ഒന്നാംസ്ഥാനം. മുസ്‌ലിംലീഗിനു കീഴടങ്ങുന്നുവെന്ന പ്രചാരണം കോണ്‍ഗ്രസ് – ലീഗ് സഖ്യം രൂപപ്പെട്ട 1960 മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്നും ഹിന്ദു വര്‍ഗീയ വാദികളാണ് ഇതു പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.