മക്കയിൽ വാഹനാപകടത്തിൽ നാലു പേർ മരിച്ചു

single-img
6 July 2012

മക്ക:ജിദ്ദ-മക്ക ദേശീയ പാതയിൽ ഇന്നലെയുണ്ടായ കൂട്ട വാഹനാപകടത്തിൽ നാലു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു.മക്ക ചെക്ക് പോസ്റ്റിനു സമീപം റോഡില്‍ മറിഞ്ഞ ട്രക്കിനു മേല്‍ പിന്നില്‍ നിന്നും വന്ന എട്ടു കാറുകള്‍ പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സ് ഹെലികോപ്റ്ററും റെഡ്ക്രസന്‍റ് ആംബുലന്‍സുകളും ഉടനെ സ്ഥലത്തത്തെി പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിലേക്കു നീക്കി.ഇതേ തുടര്‍ന്ന് ഏറെ നേരം അതിവേഗപാതയില്‍ വാഹനഗതാഗതം സ്തംഭിച്ചു.