മകളെ ഭിക്ഷാടന മാഫിയയ്ക്ക് കൈമാറിയ മാതാവ് അറസ്റ്റിൽ

single-img
6 July 2012

കായംകുളം:എട്ടു വയസുകാരിയായ മകളെ ഭിക്ഷാടന മാഫിയയ്ക്ക് കൈമാറിയ മാതാവ് പോലീസ് പിടിയിലായി.നീർക്കുന്നത്ത കാസിമിനൊപ്പം താമസിക്കുന്ന സൈനബയെ(രാജലക്ഷ്മി)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം കുണ്ടറ കായല്‍വരമ്പത്ത് ചരുവില്‍ പുത്തന്‍വീട്ടില്‍ ശോഭനക്കൊപ്പം (48) ഭിക്ഷാടനം നടത്തിയിരുന്ന എട്ടുവയസ്സുകാരിയെ കായംകുളം പുതിയിടം ഭാഗത്തുവെച്ച് സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.ശോഭനയോടൊപ്പം പിടികൂടിയ തമിഴ്നാട് സ്വദേശിയും വികലാംഗനുമായ യൂസഫിനെ വിട്ടയച്ചു.തന്റെ ആദ്യ വിവാഹത്തിലെ മകളാണെന്നും വളർത്താൻ കഴിവില്ലാത്തതിനാൽ കുട്ടിയെ ശോഭനയെ ഏൽ‌പ്പിക്കുകയായിരുന്നു എന്നും സൈനബ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.