ജഗനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് അനുമതി

single-img
6 July 2012

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് കോടതി അനുമതി നല്‍കി. ജഗന്റെ കേസ് പരിഗണിക്കുന്ന സിബിഐ കോടതിയാണ് അനുമതി നല്‍കിയത്. ജഗന്റെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷന്‍സിന് വിദേശത്തുനിന്നും പണം ലഭിച്ചതായി കണ്‌ടെത്തിയ സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ജഗതി പബ്ലിക്കേഷന്‍സിലേക്ക് വിദേശ നിക്ഷേപം എത്തിയത്. സാക്ഷി ദിനപത്രമുള്‍പ്പെടെയുള്ളവ ജഗതി പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ജഗതി പബ്ലിക്കേഷന്‍സിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ താന്‍ അധികകാലം ഇരുന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ ചോദ്യം ചെയ്യാനാകില്ലെന്നുമായിരുന്നു ജഗന്റെ വാദം.