ഇന്ത്യൻ മുജാഹിദിനെ ബ്രിട്ടൺ നിരോധിച്ചു

single-img
6 July 2012

ലണ്ടൻ:ഇന്ത്യൻ മുജാഹിദിനെ ബ്രിട്ടൺ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പൗരന്‍മാര്‍ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും പിന്തുണയ്ക്കുന്നതും ഇതോടെ കുറ്റകരമായി. പാര്‍ലമെന്‍റിന്റെ ജനപ്രതിനിധി സഭ ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.ഇന്ത്യയിൽ നടത്തിയ ആക്രമണങ്ങളുടെയും സംഘടന ബ്രിട്ടീഷ് പൌരന്മാർക്ക് ഉയർത്തുന്ന ഭീഷണിയുടെയും പശ്ചാത്തലത്തിലാണ് നിരോധനം.ഇതോടെ ബ്രിട്ടൺ കരിമ്പട്ടികയിൽ ചേർത്തിരിക്കുന്ന സംഘടനകളുടെ എണ്ണം 47 ആയി.2010 ജൂണിലാണ് ഇന്ത്യൻ മുജാഹിദിനെ ഇന്ത്യയിൽ നിരോധിച്ചത്. അമേരിക്കയും ന്യൂസിലാന്റും ഈ സംഘടനയെ നിരോധിച്ചിരുന്നു.