ഗോവ മുഖ്യമന്ത്രിക്ക് ഹോട്ടലില്‍ തിരിച്ചറിയാതെ ദേഹപരിശോധന

single-img
6 July 2012

പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ആളറിയാതെ ദേഹപരിശോധന. മുഖ്യമന്ത്രിയാണെന്നറിയാതെയാണു ഹോട്ടലിലെ സുരക്ഷാഭടന്‍ പരീക്കറിനെ പരിശോധിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ സംഭവം പ്രശ്‌നമല്ലെന്ന മട്ടില്‍ ചിരിച്ചു കളയുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയെ ഹോട്ടലിന്റെ മുഖ്യകവാടത്തില്‍ സുരക്ഷാഭടന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. അവിടെനിന്നും 200 മീറ്ററോളം നടന്നു നീങ്ങിയശേഷം ഉദ്യോഗസ്ഥരിലൊരാളെ വിട്ട് താന്‍ മുഖ്യമന്ത്രിയാണെന്ന് പരീക്കര്‍ സുരക്ഷാഭടനെ ധരിപ്പിച്ചു. ഗോവ എഡ്യുക്കേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച സ്‌കോളര്‍ഷിപ്പ് വിതരണച്ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹോട്ടലിലെത്തിയത്.