ഇമെയില്‍ വിവാദം: മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി

single-img
6 July 2012

ഇ മെയില്‍ കേസിലെ രണ്ടാം പ്രതി ഹോമിയോ ഡിഎംഒ ഡോ.ഭാസ്‌കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതു രണ്ടാം തവണയാണു കോടതി ജാമ്യഹര്‍ജി തള്ളുന്നത്. രാജ്യദ്രോഹമടക്കമുള്ള ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ നടപടിയെ വിമര്‍ശിച്ച കോടതി ശക്തമായ നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശവും നല്കി. ജസ്റ്റീസ് എന്‍.കെ. ബാലകൃഷ്ണന്റെതാണ് ഉത്തരവ്.