ഐസ്‌ക്രീം കേസ്: നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് ചെന്നിത്തല

single-img
6 July 2012

ഐസ്‌ക്രീം കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നാണ് തന്റെ അഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേസ് പല തവണ അന്വേഷിച്ച് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയതാണ്. വീണ്ടും തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലുമാണ്. കാര്യങ്ങള്‍ കോടതി പരിശോധിക്കട്ടെയെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.