അസാദിന് അഭയം നല്‍കില്ലെന്നു റഷ്യ

single-img
6 July 2012

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് മോസ്‌കോ രാഷ്ട്രീയാഭയം നല്‍കുമെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. റഷ്യയുടെ നിലപാടിനെക്കുറിച്ച് അറിവില്ലാത്തവരാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യവും തത്പരകക്ഷികള്‍ക്കുണ്ടാവാമെന്നും ലാവ്‌റോവ് സൂചിപ്പിച്ചു.